2008, നവംബർ 28, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 7 മുറിവുകളുടെ ഋതു


-1-
ഡിസംബര്‍



മുറിവുകളുടെ ഋതു.


ഓരോ മുറിവും മരുന്നില്ലാതെ ,


ശമനമില്ലാതെ.


നിന്നെ ഞാന്‍ മായ്ച്ചുകളയുന്നു.


ഓര്‍മയുടെ ഞരമ്പുകളെ
പിഴുതുകളയുന്നു.


ആയാസം തന്നെ അത്.


പക്ഷെ, മായ്ക്കാതെ വയ്യ.


അതെ.


ഓരോ സൗഹൃദവും ഓരോ മുറിവാണ്.


നിന്റെ സൗഹൃദവും.




-2-




എനിക്കു കഴിയുന്നില്ല അത്.


സ്ലൈട്ടിലെഴുതിയ ഓര്‍മ പോലെ


മഞ്ഞുപോകുന്നുമില്ല നീ.


ഞാന്‍ നോക്കിനില്‍ക്കുന്നു.


പതര്‍ച്ചകള്‍തിരിച്ചറിയുന്നു.


കറുപ്പ് കഴിച്ചവനെപ്പോലെ


ഞാന്‍ അലസനായിരിക്കുന്നു.


ഇത് പരാജിതനായ ഒരുവന്റെ


ജല്‍പ്പനങ്ങള്‍ മാത്രം.


പറയാതെ,


നെടുകെ പിളര്‍ന്ന വാക്കുകള്‍.


അവക്കിടയില്‍ സ്വയം
ഞാനോ


ഒരു വിഡ്ഢി .


കാല്‍പനിക വിഡ്ഢി.






2008, നവംബർ 18, ചൊവ്വാഴ്ച

കുറിപ്പുകള്‍ 6 ഫെമിനിസം


ഞാന്‍ ഭാര്യയോടു പറഞ്ഞു.
നീ പര്‍ദ്ദ ധരിക്കണം.
എന്തിന്? ഭാര്യ ചോദിച്ചു.
നിന്നെ മറ്റാരും കാണുന്നത് എനിക്കിഷ്ട്ടമല്ല.
അവള്‍ പറഞ്ഞു
നിങ്ങളും പര്‍ദ്ദ ധരിക്കണം.
നിങ്ങളെ മറ്റാരും കാണുന്നത് എനിക്കും ഇഷ്ട്ടമല്ല.
നീയും ഫെമിനിസ്റ്റായോഎന്ന് ചോദിച്ചുകൊണ്ട്
ഞാന്‍ വീടുവിട്ടുപോയി.
നാലുദിവസം കഴിഞ്ഞു തിരിച്ചുവന്ന ഞാന്‍
അവളെ മൊഴി ചൊല്ലി.

Web Page Counters
Discount DVD Movies

My Zimbio
Top Stories