2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കുറിപ്പുകള്‍5.ആത്മഹത്യ.


അത് ഇരുട്ടിലേക്കുള്ള തീര്‍ത്ഥാടനം.
മൌനത്തിലേക്കുള്ള പിന്‍മടക്കം.
ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞവര്‍ക്ക്,
ലോകവുമായി പിണങ്ങിപ്പിരിഞ്ഞവര്‍ക്ക്,
ജീവിതത്തിന്‍റെ ആകസ്മികതകളെ സ്യമ്യമായി സ്പര്‍ശിക്കാത്തവര്‍ക്ക്,
അനുരാഗികള്‍ക്ക്,
അവിശ്വാസികള്‍ക്ക്,
കിനാവ് കാണാന്‍ കഴിയുന്നവര്‍ക്ക് അതൊരു അഭയസ്ഥാനം.
അതെ,അതൊരു വ്രണിതതീര്‍ത്ഥാടനം.
മൌനത്തിന്‍റെ പരുക്കന്‍
കാല്‍പ്പെരുമാറ്റം
.

Web Page Counters
Discount DVD Movies


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

കുറിപ്പുകള്‍4 പര്‍ദയിട്ടു കാറോടിക്കുന്ന സ്ത്രീകള്‍



പര്‍ദ്ദയിട്ട് കാറോടിക്കുന്ന സ്ത്രീകളെ നിങ്ങള്‍ക്ക് മലപ്പുറത്ത് കാണാം,മഞ്ചേരിയില്‍ കാണാം,പിന്നെ പെരിന്തല്‍മണ്ണയിലും.വളരെ വേഗത്തില്‍ ജീവിതത്തിന്‍റെ ഗിയറുകള്‍ അനായാസംമാറ്റി അവരങ്ങനെ.മറ്റു വാഹനങ്ങളില്‍നിന്ന് കുപ്പിച്ചില്ലുകള്‍പോലെ തുളച്ചുകയറുന്ന ആസക്തിയുടെ ആണ്‍നോട്ടങ്ങളെ,അദ്ഭുതത്തിന്‍റെ അസൂയനോട്ടങ്ങളെ അവരുടെ ശരീരം വികര്‍ഷിക്കുന്നു.കാരണം
അവരൊന്നും കാണുന്നില്ല.അവരൊന്നും കേള്‍ക്കുന്നില്ല.വല്ലപ്പോഴും പാതിതുറന്നിട്ടഅരികുജനാലയിലൂടെ ഓടിക്കിതച്ചെത്തി മുഖാവരണം തഴുകിനീക്കി ഉമ്മവക്കാന്‍ ശ്രമിക്കുന്ന വ്യത്തികെട്ട കാറ്റിനേയും അവര്‍ക്കു പേടിയാണ്.(നന്ദി കാറ്റേ നന്ദി.നീ മാറ്റിയ ആ മുഖാവരണത്തിന്നടിയിലെ സുന്ദരമുഖം ....വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം.മരിച്ചാലും ഞാന്‍ മറക്കില്ല.തീര്‍ച്ച.
)കാരണം പര്‍ദ്ദയ്ക്കടിയില്‍ വിലകൂടിയ ചുരീദാറിന്നടിയില്‍ വിയര്‍പ്പ് കയ്യൊപ്പിടുന്ന ആ ശരീരമോരോന്നും ഓരോ ഭാരങ്ങളാണ്.സഹനങ്ങളാണ്.മറ്റാര്‍ക്കോവേണ്ടി കുഴിച്ചുമൂടപ്പെട്ട ശ്ലഥസ്വപ്നങ്ങളാണ്.(പ്രിയസുഹ്യത്തേ,താങ്കള്‍ ഒരു ഫാഷിസ്റ്റിനെപ്പോലെ സംസാരിക്കുന്നു.അല്ല,താങ്കള്‍ ഒരു ഫാഷിസ്റ്റുതന്നെ.സെറ്റുസാരിയുടുത്ത് കാറോടിക്കാമെങ്കില്‍ പര്‍ദ്ദയിട്ടും
കാറോടിക്കാം.കാളനാവാമെങ്കില്‍ കാളയുമാകാം.)മുന്നോട്ടുള്ള ഓരോ യാത്രയും എങ്ങനെ പിന്‍മടക്കങ്ങളാകുന്നുവെന്ന് പര്‍ദ്ദയിട്ട് കാറോടിക്കുന്ന ഓരോസ്ത്രീയും നമുക്ക് മുന്നറിയിപ്പ് തരുന്നു.അവരെ നിങ്ങള്‍ക്ക് മലപ്പുറത്ത് കാണാം,മഞ്ചേരിയില്‍ കാണാം.പിന്നെ പെരിന്തല്‍മണ്ണയിലും.