2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

കുറിപ്പുകള്‍ 3. പ്രണയം അകാല്പനികം.


ബ്ലേഡിന് കൈഞരമ്പുകളുടെ ഊഷ്മളതയെ പ്രണയിക്കാമെങ്കില്‍,തീയ്യിന് കരിയിലകളുടെ വാര്‍ദ്ധക്യത്തെ പ്രണയിക്കാമെങ്കില്‍,സമുദ്രത്തിന് ആഴത്തിന്‍റെ അവിശ്വാസത്തെ പ്രണയിക്കാമെങ്കില്‍,മുള്ളിന് പൂവുകളുടെ വിശുദ്ധിയെ പ്രണയിക്കാമെങ്കില്‍,ചെകുത്താന് ദൈവത്തിന്‍റെ നിഷ്കളങ്കതയെ പ്രണയിക്കാമെങ്കില്‍,മൌനത്തിന് വാചലതയുടെ നാനാര്‍ത്ഥങ്ങളെ പ്രണയിക്കാമെങ്കില്‍,
ഓമനേ.....തീര്‍ച്ചയായും നിന്നെ ഞാന്‍ പ്രണയിക്കും.





Download prohibited? No problem. CHAT from any browser, without download. Go to http://in.webmessenger.yahoo.com/


2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

കുറിപ്പുകള്‍ 2. മരണം


മരണം.അത് ഇരുട്ടിന്‍റെ മുഖവുമായി, പതിഞ്ഞ കാലൊച്ചകളുമായി കാത്തുനില്‍ക്കുന്നുണ്ട്-ഇടവഴികളില്‍,ആശുപത്രിവരാന്തകളില്‍,രതിരഥ്യകളില്‍. കാമികളിലും ലോഭികളിലും ഉന്‍മാദത്തിന്‍റെ അമ്ലചുംബനത്തിലും ഇലയനക്കളിലും സമുദ്രത്തിന്‍റെ അശാന്തനിശ്വാസങ്ങളിലും ദൈവത്തിന്‍റെ പിളര്‍ന്ന ഹ്യദയത്തിലും അത് അതിന്‍റെ മുദ്ര പതിച്ചിരിക്കുന്നു. മൌനം ഇലകള്‍ക്കുമേല്‍
ശയിക്കുന്നതുപോല്‍ അതെന്‍റെ തണുത്ത ഹ്യദയത്തിനുമേല്‍ ശയിക്കുന്നു.


Connect with friends all over the world. Get Yahoo! India Messenger at http://in.messenger.yahoo.com/?wm=n/

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 1 ഭ്രാന്ത്‌


ഭ്രാന്ത്. അതൊരു വീടുമാറ്റം. ഒന്നുമറിയേണ്ടാത്ത അപരജീവിതം.മനസ്സ് നെടുകെപ്പിളര്‍ന്ന്,ഓര്‍മകളെ ഷണ്ഡീകരിച്ച് അത് പച്ചകളെ ചാരനിറമാക്കുന്നു..ഭ്രാന്ത്. അതൊരു മൊഴിമാറ്റം. വിരലടയാളങ്ങള്‍ പതിയാത്ത കാലത്തിന്‍റെ ശ്ലഥാക്ഷരങ്ങള്‍.


Did you know? You can CHAT without downloading messenger. Go to http://in.webmessenger.yahoo.com/