2009, ജനുവരി 13, ചൊവ്വാഴ്ച

കുറിപ്പുകള്‍ 11 ഭോഗം


ഭാര്യ പറഞ്ഞു.
കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു എലിയായിരുന്നു.
ഞാന്‍ പൂച്ചയും .
ഭര്‍ത്താവ് ഭാര്യയെ പൂരിപ്പിച്ചു.
പിന്നെ, അവര്‍ പരസ്പരം
ആക്രമിക്കാന്‍ തുടങ്ങി.

2009, ജനുവരി 1, വ്യാഴാഴ്‌ച

കുറിപ്പുകള്‍ 10 നവവത്സരം


പഴയ കാലം പുതിയ കുപ്പിയില്‍.
ഒന്നും മാറുന്നില്ല
നീയും ഞാനും ഒന്നും.
മാറുന്നത് കലണ്ടര്‍ മാത്രം.
വിലാപങ്ങളുടെ,കലാപങ്ങളുടെ, കണ്ണുനീരിന്റെ
ചിതറിയ പുസ്തകത്താളുകള്‍.
ഒന്നും മാറുന്നില്ല.
കണ്ണാടികള്‍ അല്ലാതെ.
എന്നിട്ടും ചുണ്ടില്‍ തേച്ച ചായം മായാതെ
നീയും ഞാനും മന്ത്രിക്കുന്നു
നവവത്സരാശംസകള്‍.

2008, ഡിസംബർ 17, ബുധനാഴ്‌ച

കുറിപ്പുകള്‍ 9 .അച്ഛന്‍ മകനോട്.


മകന്‍റെ നിവര്‍ത്തിയ കുഞ്ഞിക്കൈകള്‍.
വിയര്‍പ്പിന്‍റെയും
ചളിയുടെയും അക്ഷാംശങ്ങള്‍.

അതില്‍ അവന്‍റ അക്ഷരങ്ങളുണ്ട്.
ചിത്രപുസ്തകത്തിലെ നിറങ്ങളുണ്ട്.
കണ്ണീരിന്‍റെ
ഉപ്പുണ്ട്.

തലമുറകളിലേക്ക് പകരേണ്ട ചോരയുണ്ട്.
എങ്കിലും
മകനേ,

തെറ്റിപ്പോയ കണക്കിനെക്കുറിച്ചോര്‍ത്ത്
റ്റീച്ചറിനുമുമ്പില്‍
നീട്ടിപ്പിടിച്ച കൈകളുമായി

വേവലാതിയുമായി
വിറച്ചുനില്‍ക്കുന്ന
നീ
ഒരിക്കലും അധീരനാകരുത്.
അച്ഛനെ
ചിതയിലേക്കെടുക്കുമ്പോഴും

കൈകള്‍ വിറക്കരുത്.
മിഴികള്‍ നിറയരുത്.
കാരണം ലോകം ,
അതിന്‍റെ
നിയമങ്ങള്‍
ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല.


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

2008, ഡിസംബർ 9, ചൊവ്വാഴ്ച

കുറിപ്പുകള്‍8 മുറിവുകള്‍.


ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


തോട്ടാവാടിമുള്ളിന്റെ പോറല്‍,


കത്തിക്കൊണ്ട് നെടുകെ പിളര്‍ന്ന


ഹൃദയത്തിന്റെ പിടച്ചില്‍,


വാക്കുകള്‍ക്കൊണ്ട് മുറിവേറ്റ


അശാന്തം ഒരു മനസ്സിന്റെ നോവുകള്‍.


മുറിവുകള്‍


വീണ്ടുവിചാരങ്ങലാണ്.


അത് എന്റെ (നിങ്ങളുടെയും)


അഹന്തയെ, അസൂയയെ, വിദ്വേഷത്തെ ,നിസ്സാരതയെ


വിചാരണ ചെയ്യുന്നു.


മുറിവുകള്‍ നല്ലതാണ്.


അതെ, ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


അത് നമ്മെ നാമാക്കുന്നു.

2008, നവംബർ 28, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 7 മുറിവുകളുടെ ഋതു


-1-
ഡിസംബര്‍മുറിവുകളുടെ ഋതു.


ഓരോ മുറിവും മരുന്നില്ലാതെ ,


ശമനമില്ലാതെ.


നിന്നെ ഞാന്‍ മായ്ച്ചുകളയുന്നു.


ഓര്‍മയുടെ ഞരമ്പുകളെ
പിഴുതുകളയുന്നു.


ആയാസം തന്നെ അത്.


പക്ഷെ, മായ്ക്കാതെ വയ്യ.


അതെ.


ഓരോ സൗഹൃദവും ഓരോ മുറിവാണ്.


നിന്റെ സൗഹൃദവും.
-2-
എനിക്കു കഴിയുന്നില്ല അത്.


സ്ലൈട്ടിലെഴുതിയ ഓര്‍മ പോലെ


മഞ്ഞുപോകുന്നുമില്ല നീ.


ഞാന്‍ നോക്കിനില്‍ക്കുന്നു.


പതര്‍ച്ചകള്‍തിരിച്ചറിയുന്നു.


കറുപ്പ് കഴിച്ചവനെപ്പോലെ


ഞാന്‍ അലസനായിരിക്കുന്നു.


ഇത് പരാജിതനായ ഒരുവന്റെ


ജല്‍പ്പനങ്ങള്‍ മാത്രം.


പറയാതെ,


നെടുകെ പിളര്‍ന്ന വാക്കുകള്‍.


അവക്കിടയില്‍ സ്വയം
ഞാനോ


ഒരു വിഡ്ഢി .


കാല്‍പനിക വിഡ്ഢി.


2008, നവംബർ 18, ചൊവ്വാഴ്ച

കുറിപ്പുകള്‍ 6 ഫെമിനിസം


ഞാന്‍ ഭാര്യയോടു പറഞ്ഞു.
നീ പര്‍ദ്ദ ധരിക്കണം.
എന്തിന്? ഭാര്യ ചോദിച്ചു.
നിന്നെ മറ്റാരും കാണുന്നത് എനിക്കിഷ്ട്ടമല്ല.
അവള്‍ പറഞ്ഞു
നിങ്ങളും പര്‍ദ്ദ ധരിക്കണം.
നിങ്ങളെ മറ്റാരും കാണുന്നത് എനിക്കും ഇഷ്ട്ടമല്ല.
നീയും ഫെമിനിസ്റ്റായോഎന്ന് ചോദിച്ചുകൊണ്ട്
ഞാന്‍ വീടുവിട്ടുപോയി.
നാലുദിവസം കഴിഞ്ഞു തിരിച്ചുവന്ന ഞാന്‍
അവളെ മൊഴി ചൊല്ലി.

Web Page Counters
Discount DVD Movies

My Zimbio
Top Stories

2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കുറിപ്പുകള്‍5.ആത്മഹത്യ.


അത് ഇരുട്ടിലേക്കുള്ള തീര്‍ത്ഥാടനം.
മൌനത്തിലേക്കുള്ള പിന്‍മടക്കം.
ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞവര്‍ക്ക്,
ലോകവുമായി പിണങ്ങിപ്പിരിഞ്ഞവര്‍ക്ക്,
ജീവിതത്തിന്‍റെ ആകസ്മികതകളെ സ്യമ്യമായി സ്പര്‍ശിക്കാത്തവര്‍ക്ക്,
അനുരാഗികള്‍ക്ക്,
അവിശ്വാസികള്‍ക്ക്,
കിനാവ് കാണാന്‍ കഴിയുന്നവര്‍ക്ക് അതൊരു അഭയസ്ഥാനം.
അതെ,അതൊരു വ്രണിതതീര്‍ത്ഥാടനം.
മൌനത്തിന്‍റെ പരുക്കന്‍
കാല്‍പ്പെരുമാറ്റം
.

Web Page Counters
Discount DVD Movies


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/