
ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.
തോട്ടാവാടിമുള്ളിന്റെ പോറല്‍,
കത്തിക്കൊണ്ട് നെടുകെ പിളര്‍ന്ന
ഹൃദയത്തിന്റെ പിടച്ചില്‍,
വാക്കുകള്‍ക്കൊണ്ട് മുറിവേറ്റ
അശാന്തം ഒരു മനസ്സിന്റെ നോവുകള്‍.
മുറിവുകള്‍
വീണ്ടുവിചാരങ്ങലാണ്.
അത് എന്റെ (നിങ്ങളുടെയും)
അഹന്തയെ, അസൂയയെ, വിദ്വേഷത്തെ ,നിസ്സാരതയെ
വിചാരണ ചെയ്യുന്നു.
മുറിവുകള്‍ നല്ലതാണ്.
അതെ, ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.
അത് നമ്മെ നാമാക്കുന്നു.

Hi5 Falling Stars 

4 അഭിപ്രായങ്ങൾ:
എല്ലാ മുറിവുകളും നോവുണ്ടാക്കുമെങ്കിലും, ഏറ്റവും കൂടുതല്‍ നീറ്റല്‍ വാക്കുകള്‍ കൊണ്ടേറ്റ മനസ്സിന്റെ മുറിവിനായിരിക്കും.....
അതെ, ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.
വാസ്തവം!
(PS: Word Verification ഓഫ് ചെയ്യാവുന്നതാണ്.)
murivukal namme poornnathayileku nayikkumo....?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ