
മകന്‍റെ നിവര്‍ത്തിയ കുഞ്ഞിക്കൈകള്‍.
വിയര്‍പ്പിന്‍റെയും ചളിയുടെയും അക്ഷാംശങ്ങള്‍.
അതില്‍ അവന്‍റ അക്ഷരങ്ങളുണ്ട്.
ചിത്രപുസ്തകത്തിലെ നിറങ്ങളുണ്ട്.
കണ്ണീരിന്‍റെ ഉപ്പുണ്ട്.
തലമുറകളിലേക്ക് പകരേണ്ട ചോരയുണ്ട്.
എങ്കിലും മകനേ,
തെറ്റിപ്പോയ കണക്കിനെക്കുറിച്ചോര്‍ത്ത്
റ്റീച്ചറിനുമുമ്പില്‍ നീട്ടിപ്പിടിച്ച കൈകളുമായി
വേവലാതിയുമായി
വിറച്ചുനില്‍ക്കുന്ന നീ ഒരിക്കലും അധീരനാകരുത്.
അച്ഛനെ ചിതയിലേക്കെടുക്കുമ്പോഴും
കൈകള്‍ വിറക്കരുത്.
മിഴികള്‍ നിറയരുത്.
കാരണം ഈ ലോകം ,
അതിന്‍റെ നിയമങ്ങള്‍ ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല.
വിയര്‍പ്പിന്‍റെയും ചളിയുടെയും അക്ഷാംശങ്ങള്‍.
അതില്‍ അവന്‍റ അക്ഷരങ്ങളുണ്ട്.
ചിത്രപുസ്തകത്തിലെ നിറങ്ങളുണ്ട്.
കണ്ണീരിന്‍റെ ഉപ്പുണ്ട്.
തലമുറകളിലേക്ക് പകരേണ്ട ചോരയുണ്ട്.
എങ്കിലും മകനേ,
തെറ്റിപ്പോയ കണക്കിനെക്കുറിച്ചോര്‍ത്ത്
റ്റീച്ചറിനുമുമ്പില്‍ നീട്ടിപ്പിടിച്ച കൈകളുമായി
വേവലാതിയുമായി
വിറച്ചുനില്‍ക്കുന്ന നീ ഒരിക്കലും അധീരനാകരുത്.
അച്ഛനെ ചിതയിലേക്കെടുക്കുമ്പോഴും
കൈകള്‍ വിറക്കരുത്.
മിഴികള്‍ നിറയരുത്.
കാരണം ഈ ലോകം ,
അതിന്‍റെ നിയമങ്ങള്‍ ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല.
Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/
6 അഭിപ്രായങ്ങൾ:
loka niyamam kanneer marakkilla....
അയ്യോ പാലിക്കാന്‍ പറ്റാത്ത നിയമങ്ങള്‍ പറയരുതേ......
dheeratha kanneerine marakkalaanu..
puthiya varshathil nalla naalukal nerunnu..
വാക്കുകളുടെ ഈ കൂടിചേരലുകള്‍ അര്‍ത്ഥങ്ങളുടെ ആഴക്കയങ്ങളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുന്നു.. ആശംസകള്‍...
കണ്ണുനീരൊഴുക്കുന്നത് ദൌർബ്ബല്യമല്ലട്ടൊ
അതിന്‍റെ നിയമങ്ങള്‍ ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല
ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ